2012, ജനുവരി 24, ചൊവ്വാഴ്ച

അനശ്വര പ്രണയo

ആരാ....


ഞാൻ വിലാസിനി......



അൽപ്പ സമയത്തെ മൗനം....



അന്നു കണ്ടതിനു ശേഷം നിന്റെ വിഷമമൊക്കെ മാറിയോ ?...


മാറി.. പക്ഷേ അന്നൊരു കാര്യം പറയാൻ വിട്ടു പോയി....


എന്തു കാര്യം.....?


അത് വളരെ രഹസ്യമായി ചെവിയിൽ പറയേണ്ടതാണ​‍് ?......


നീ പറയൂ.....


വീണ്ടും ഒരു നാൾ ചേരും നമ്മൾ........

(വിരതഗതിയായില്ല സംസാരചക്രം)



നിശബ്ദത......


അങ്ങ് അനന്തയിലേക്ക് പറന്നുയരാൻ നീയെന്നെ സഹായിക്കണം....

ഞാൻ ഒരിക്കൽ കൂടി മാത്രം അവിടം വരെ വരട്ടെ.....



ഇന്നു ക്രിസ്മസ് അല്ലേ ....? നാളെ ആന്റണി വരുമെന്ന് പറഞ്ഞു. അതു കഴിഞ്ഞാകട്ടെ....


നിശബ്ദത.....



(കെ.രാജൻ ബാബുവിന്റെ കേരള കൗമുദി റിപ്പോർട്ടിനോട് കടപ്പാട്)


ഈ നിമിഷങ്ങളുടെ ധന്യത മാത്രം മതി തനിക്കു ഇനിയുള്ള കാലം ജീവിക്കാനെന്ന് വിലാസിനി ടീച്ചർ പറയുന്നു. ഒരു പുക്കാലം മുഴുവൻ കൊതിച്ചപ്പോൾ കിട്ടിയത് ഈ നിമിഷം മാത്രം..എന്നിട്ടും വിലാസിനി ടീച്ചർ സങ്കടപെടുന്നില്ല..കാരണം ഇത് അനശ്വര പ്രണയമാണ​‍്.. നിയോഗമാണിത്...ഒരു മലയാളി സ്ത്രീയുടെ ഈ പ്രേമത്തിനു പകരം വയ്ക്കാനെന്താണുള്ളത് ?



ജീവിതത്തിലും സാഹിത്യത്തിലും തിരഞ്ഞു.


പൂവിന്റെ കാര്യമോർത്തപ്പോൾ ബേപ്പുർ സുൽത്താന്റെ “എകാന്തയുടെ മഹാതീരം” മുന്നിൽ വന്നു..മനസ്സിൽ നിന്ന് മായാത്ത പ്രണായാതുരമായ ആ വരികൾ...

ആ പൂവ് നീയെന്ത് ചെയ്തു ?

എതൂ പൂവ് ?


ഓ...അതോ ?



അതെ...അതെന്തു ചെയ്തു ?




തിടുക്കപെട്ട് അന്വേഷിക്കുന്നതെന്തിനു ?....


ചവുട്ടി അരച്ചു കളഞ്ഞോ എന്നറിയാൻ ?....



കളഞ്ഞു വെങ്കിലെന്ത് ?.....


ഓ....ഒന്നുമില്ല....


എന്റെ ഹൃദയമായിരുന്നു അത്...


അനശ്വര പ്രണയത്തിനു സഹിത്യത്തിലും ജീവിതത്തിലും ഒരേ നിറം...ഒരേ സ്വരം..






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ