കഥയുടെ കുലപതി റിയാദിൽ
ജോസഫ് അതിരുങ്കല്‍
ആറു മാസത്തെ ഇട വേളയക്ക് ശേഷം അവര്‍ പരസ്പരം കാണുകയായിരുന്നു. ഗൗരി
ക്ഷീണിച്ചിട്ടുണ്ടെന്ന് അയാള്‍ക്ക് തോന്നി. എന്നു മാത്രമല്ല ഗൗരിയെ കണ്ണടയോടുകൂടി കാണുന്നതും ആദ്യമായിട്ടായിരുന്നു. അയാള്‍ പതുക്കെ ശരീരത്തോട് ചേര്‍ത്തു പിടിച്ച് ആര്‍ദ്രമായി ചോദിച്ചു.
ക്ഷീണിച്ചിട്ടുണ്ടെന്ന് അയാള്‍ക്ക് തോന്നി. എന്നു മാത്രമല്ല ഗൗരിയെ കണ്ണടയോടുകൂടി കാണുന്നതും ആദ്യമായിട്ടായിരുന്നു. അയാള്‍ പതുക്കെ ശരീരത്തോട് ചേര്‍ത്തു പിടിച്ച് ആര്‍ദ്രമായി ചോദിച്ചു.
'എന്തു പറ്റി?' (ഗൗരി)
തടാകത്തിലേക്കും തടാകത്തിനപുറമുള്ള കുന്നുകളിലേക്കും നോക്കി കൊണ്ട് വളരെ നേരമിരുന്നപ്പോള്‍ രൂപമില്ലാത്ത, കാണാന്‍ കഴിയാത്ത, ആരോ ഒരാള്‍ തന്നെ അകലെ നിന്നും വീണ്ടും വീണ്ടും വിളിക്കുന്നെണ്ടെന്നു അയാള്‍ക്ക് തോന്നി. അയാള്‍ കണ്ണടച്ചു അനങ്ങാതെ ചെവിയോര്‍ത്തു നിന്നു (സാക്ഷി)
അയാള്‍ റോഡിലേക്ക് നടന്നു. അയാളുടെ മനസ്സില്‍ ഒട്ടേറെ ഓര്‍മ്മകളുണ്ടായിരുന്നു. ഏതാനും ദൂരം നടന്നതിനു ശേഷം അയാള്‍ തിരിഞ്ഞു നോക്കി. രാനനാഥന്‍ വരാന്തയിലുണ്ടായിരുന്നില്ല. അയാള്‍ക്ക് നിശ്ചയമില്ലാത്ത എതോ ഒരു കര്‍ണാടരാഗത്തിന്റെ മധുരമയ അലകള്‍ രാമനാഥന്റെ മുറിയില്‍ നിന്നു പുറത്തു വരുന്നുണ്ടായിരുന്നു (നിധിചാല സുഖമാ.)
ആത്മ നൊമ്പരങ്ങളുടെ പടവുകളിലൂടെ യാത്ര ചെയ്യാന്‍ വിധിക്കപെട്ട അയാള്‍ മലയാളിക്ക് എന്നും പ്രിയപെട്ടവനായിരുന്നു. പത്മാനാഭന്‍ കഥകളുടെ മുഖ മുദ്രായയ 'അയാള്‍' പലപ്പോഴും ആത്മ്നിഷടമായ പരിസരങ്ങളെ രേഖപെടുത്തുക മാത്രമല്ല, എതു കാലത്തിലുമുള്ളമനുഷ്യന്റെ പ്രതിനിധിയായും മാറുന്നുണ്ട്. ഓരോ കഥയിലും നിറയുന്ന എകാകായിയ മനുഷ്യന്റെ ആതമസംഘര്‍ഷങ്ങള്‍ തന്റേത് തന്നെയായി വായനക്കാരനു അനുഭവപെട്ടു. ഓരോ കഥയും ഓരോ ബലികര്‍മ്മ മായി കരുതുന്ന ഈ സത്യ സന്ധതയക്ക് മുന്നില്‍, മാറി മാറി വരുന്ന അഭിരുചികളുടെ ഇരയാണെങ്കിലും,അനുവാചകനു തലകുനിക്കാതെ നിര്‍വാഹമില്ലായിരുന്നു. ' മാനുഷിക മുല്യങ്ങള്‍ നിഷ്പ്രഭമാവുന്ന കാലത്ത് ജീവിക്കാന്‍ വിധിക്കപെട്ടവന്റെ ആത്മ മുറിവുകളില്‍ നിന്നുയരുന്ന നിണ സ്പര്‍ശമായിരുന്നു' പദ്മനാഭന്‍ കഥകളുടെ കരുത്ത്. ആസുര കാലത്ത് ജീവിക്കാന്‍ വിധിക്കപെട്ട് തിണക്കല്‍ പത്മനാഭനെന്ന എഴുത്തുകാരന്റെ ആത്മ മുറിവുകളില്‍നിന്നൊഴുകുന്ന നിണം ഈ കഥകളില്‍ കലരുന്നുണ്ട്. കത്തുന്ന രഥ ചക്രവും, മഖന്‍ സിങ്ങിന്റെ മരണവും, മനുഷ്യന്‍! ഹാ! എത്ര മഹത്തായ പദം! തുടങ്ങിയ നിരവധി കഥകള്‍ ഈ പ്രസ്താവത്തിന്റെ സാക്ഷ്യ പത്രമാണ്. ടി പത്മാന്‍ഭനെന്ന എഴുത്തുകാരന്‍ മലയാള കഥയുടെ കാരണവരായി മാറുന്നത് അങ്ങനെയാണ്. ഒരു രാത്രി വെളുക്കുമ്പോല്‍ ആരെങ്കിലും കല്‍പ്പിച്ചു നല്‍കിയ സ്ഥാനമല്ലിത്. കരള്‍ പറിച്ചെടുത്തു തരുന്ന ഈ നേരിനെ തമസ്കരിക്കാന്‍ ഒന്നിനെകൊണ്ടുമാവാതെ പോയതു കൊണ്ട് നല്‍കിയതാണ്. എഴുത്തിന്റെ അറുപതു വര്‍ഷം നാട്ടിലും പ്രവാസലോകത്തും കഴിഞ്ഞ വര്‍ഷം കൊണ്ടാടപെടുന്നതും, മലയാളിക്ക് ഈ കഥാകൃത്തിനോടുള്ള അനാദൃശ്യ്രമായ ആദവിനു തെളിവാണ്.
"കഥയുടെ സ്ക്രിപ്റ്റ് എന്റെ നെഞ്ചത്ത് ചേര്‍ത്തു വെച്ച് ഞാന്‍ ഇവിടെ കിടക്കുന്നു. രാവിലെ നോക്കുമ്പോള്‍ അക്ഷരങ്ങളെല്ലാം ചുകപ്പായില്‍ മാറിയിരിക്കുന്നു. എന്റെ ചോര! എന്റെ കഥ ! ( 'ഒരു കഥാ കൃത്ത് കുരിശില്‍'')
പുറം ലോകവുമായി നിരന്തരം കലഹിക്കുന്ന ഒരു മനസ്സുണ്ടായിരിക്കുമ്പോഴും, എഴുതുന്ന ഓരോ വരികയിലും സ്നേഹകാരുണ്യങ്ങളുടെ അടിയൊഴുക്കുണ്ടായിരുന്നു. ഈ അടിയൊഴുക്കും എഴുത്തിലെ നേരും തിരിച്ചറിയാനുള്ള ന• കൈമോശം വന്നവര്‍ പലപ്പോഴും കഥാ കൃത്തിന്റെ സ്വബാവത്ത 'പരുക്കന്‍' ആയി വിശേഷിപ്പിച്ചു. ഓരൊ കാലങ്ങളിലും പരുക്കന്‍ സ്വഭാവത്തിനു പകിട്ടേകാന്‍ സ്വയം ഭൂവായി പിറന്നു വീണ്ട കഥളുടെ പിന്നാമ്പുറങ്ങള്‍ തേടി അലഞ്ഞു ചിലര്‍. മനുഷ്യനെ സംബന്ധിച്ചിതല്ലാം രാഷ്ട്രീയാമായി കാണാനാകാത്ത ചിലരകാട്ടെ പ്രകാശമാനമായ ജീവിത ദര്‍ശനത്തെ കണ്ടില്ലെന്നു നടിച്ചു. എകാകിയ ഒരു മനുഷ്യന്റെ ജീവിതം ചിത്രീകരിക്കുമ്പോള്‍ ആ കാലത്തിന്റെ ദംശനം ഏല്‍ക്കാതെ നിവൃത്തിയില്ലെന്ന കേവല സത്യത്തെ കണ്ണടച്ച് ഇരുട്ടാക്കി നേരിട്ടു..
പ്രകാശമാനമായ ഒരു ജീവിത വീക്ഷണം പലകഥകളെയും ലോകോത്തര നിലവരാരത്തിലേക്കുയര്‍ത്തിയിട്ടുണ്ട്. പ്രകാശം പരത്തുന്ന പെണ്‍കുട്ടിയെന്ന കഥ മലയാള കഥയുടെ ചരിത്രത്തില്‍ നവ്യമായ ഒരനുഭവമായിരുന്നു.
ഗള്‍ഫിലെ വിവിധ നഗരങ്ങളില്‍ നിര്‍വധി തവണ സന്ദര്‍ശനം നടത്തിയിട്ടുള്ള മലയാള കഥയുടെ ഈ കുലപതി റിയാദിലെ കേളി കലാ സാംസ്കാരിക വേദിയുടെ ക്ഷണം സ്വീകരിച്ച് റിയാദിലെത്തി. ഒതുക്കമുള്ള കഥകളിലൂടെ മലയാളത്തിനെ സമ്പന്നമാക്കുന്ന പി.കെ. പാറക്കടവും ഒപ്പമുണ്ടായിരുന്നു.
കേളി യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാഹിത്യ് സായാഹനത്തില്‍ ടി. പദ്മനാഭന്റെനടത്തിയ മറുപിടി പ്രസംഗത്തിലെ പ്രസ്കത ഭാഗങ്ങള്‍:
ഒരു പ്രസംഗം ചെയ്യാന്‍ വേണ്ടിയല്ല ഞാന്‍ വന്നിരിക്കുന്നത്. നിങ്ങളൊക്കെ പറയുന്നത് കേള്‍ക്കാന്‍ വേണ്ടിയാണ്. ഈ വൈകിയ വേളയിലെങ്കിലും സൌദിയില്‍ വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഔപാചിരകതയ്ക്ക് വേണ്ടി പറയുന്നതല്ല. സത്യത്തില്‍ സന്തോഷം തന്നെ. പോകേണ്ട നാളുകള്‍ അടുത്തു വരുമ്പോള്‍ സത്യത്തില്‍ ' ചെറുപ്പക്കരനായ എനിക്ക്' വിഷമമുണ്ട്.
ഞാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സഞ്ചരിക്കാന്‍ ഭാഗ്യം ലഭിച്ച ഒരുവനാണ്.എന്റെ അനന്തിരവരമാരുടെ സഹായത്താലാണിത്. യുറോപ്പ്, ക്യാനഡ, ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. ഇന്ത്യക്ക് വെളിയിലുള്ള എന്റെ യാത്ര ആരംഭിക്കുന്നത് അമേരിക്കയിലേക്കാണ്. ഒരു തവണ അമേരിക്കയിലെ ഒരു വലിയ സദസ്സില്‍ നെല്ലു പോലുള്ള ചില ധാന്യങ്ങളുടെ വംശം സംരക്ഷിക്കാന്‍ ആരംഭിച്ചിട്ടുള്ള ജീന്‍ ബാങ്കിനെ കുറിച്ച് പറഞ്ഞു. നെല്ലിന്റെ വംശം നിന്നു പോകാതിരിക്കാന്‍ ഫിലിപ്പിന്‍സില്‍ ഒരു ജീന്‍ ബാങ്കുണ്ട്. കരിമ്പിനുവേണ്ടിയൊരു ജീന്‍ ബാങ്ക് കണ്ണൂരുണ്ട്. അതുപോലെ മലയാളത്തിനു വേണ്ടിയൊരു ജീന്‍ ബാങ്കുണ്ടാക്കേണ്ടിയിരിക്കുന്നു. കാരണം നാട്ടില്‍ ഭാഷയൊക്കെ മൃതപ്രായമായി വരുകയാണ്.
നിരവധി വിദേശ രാജ്യങ്ങളില്‍ സഞ്ചരിച്ചു കഴിഞ്ഞതിനു ശേഷമാണ ് ഗള്‍ഫിലേക്ക് വരുന്നത്. 92 ലാണിത്. ഗള്‍ഫിലേക്കുള്ള ആദ്യ യാത്ര അലൈനിലേക്കായിരുന്നു. അന്നത് വിമാന താവളമില്ലാത്ത ഒരു പ്രദേശമണ്. ദുബായില്‍ ഇറങ്ങി റോഡ് മാര്‍ഗ്ഗമാണ് അവിടെ പോയത്. അവിടുത്തെ മലയാളികളുടെ ഭാഷയോടും സംസകാരത്തോടുമുള്ള സ്നേഹം എന്ന അത്ഭുതപെടുത്തി. അന്നു പരിചയപ്പെട്ട പലരുമായി ഇന്നും എനിക്ക് സ്നേഹ ബന്ധമുണ്ട്.
ലോകത്ത് ഞാന്‍ സഞ്ചരിച്ചിട്ടുള്ള നാടുകളില്‍ വെച്ച് ഏറ്റവും കൂടുതലായി മലയാള ഭാഷയെയും സംസകാരത്തെയും സ്നേഹിക്കുന്ന മലയാളികളെ കണ്ടത് അബുദാബിയിലാണ്. അബുദാബി കാണുന്ന കാലത്ത് അബുദാബി മലയാളി സമാജം നടത്തുന്ന പോലുള്ള പരിപാടികള്‍ മറ്റൊരു നാട്ടിലും കാണാന്‍ കഴിഞ്ഞിരിന്നില്ല. സങ്കടമെന്നു പറയട്ടെ ഇന്നു സ്തിതി മോശമാണ്. അനൈക്യം തന്നെ പ്രധാന കാരണം. ആദ്യം കണ്ട അബുദാബിയല്ല ഇന്നുള്ളത്. പതിനാലു തവണ ഞാന്‍ യു.എ.ഇ യില്‍ പോയിട്ടുണ്ട്. എന്റെ യൌവ്വന കാലത്ത് ഇവിടെ വരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അബുദാബിയോടൊപ്പം സൌദി അറേബ്യയുടെ പേരും ബ്രാക്കറ്റില്‍ ചേര്‍ക്കുമായിരുന്നു.
സംഗീതത്തെക്കുറിച്ച് ഞാന്‍ ധാരളമെഴുതിയിട്ടുണ്ട്. ഹിന്ദുസ്ഥാനി മാത്രമല്ല, കര്‍ണാടക്കും കേട്ടിടുണ്ട്. എഴുതിയിട്ടുണ്ട്. മഴയുടെ സംഗീതത്തൊകുറിച്ചൊക്കെ എഴുതിയിട്ടുണ്ട്. 'പള്ളിക്കുന്ന്' എന്ന പുസ്തകത്തില്‍ ഇതൊക്ക് പ്രധിപാദിച്ചിട്ടുണ്ട്. അദ്രാസിലെ മ്യുസിക്ക് അക്കാദമിയിലെ കച്ചേരിക്ക് കൊച്ചിയില്‍ നിന്ന് ഫളൈറ്റില്‍ ഞാന്‍ പോകുമായിരുന്നു. ഒരിക്കല്‍ ഞാന്‍ താമസിച്ചിരുന്ന ഹോട്ടലിനുമുമ്പില്‍ പനിവന്ന കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടു പോകാനാവാതെ വിഷമിക്കുന്ന ഒരമ്മയെ ഞാന്‍ കണ്ടു. മുന്‍ കൂട്ടി സീറ്റ് റിസേര്‍വ്വ് ചെയതാണ് കച്ചേരിക്കാണു പോയതെങ്കിലും പത്തു മിനിറ്റ് അവിടെ എനിക്ക് ഇരിക്കാന്‍ കഴിഞ്ഞില്ല. ഈ അനുഭവമാണ് ഇന്ത്യന്‍ ഘരാനയിലൊരു കച്ചേരി എന്റെ കഥ. ദാരിദ്യ്രത്തിന്റെ ഇല്ലായ്മയുടേ ഘരാനകുറിച്ചാണി കഥ . ഞാന്‍ പാടാറില്ല. പഷേ മനസില്‍സദാ സംഗീതമൂണ്ട്. ക്രാഫ്റ്റിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ക്രാഫ്റ്റിലേക്കൊക്കെ വരുമ്പോള്‍ അതില്‍ കൃത്രിമത്വമാണ് വരുന്നത്.
പുസ്ത്കം വില്‍ക്കാന്‍ വേണ്ടി എന്തുമെഴുതുന്ന സങ്കടകരമായ ഒരവസ്ഥയുണ്ട്. ഞാനിതിലൊന്നും ഒരു കാലത്തും പെട്ടിട്ടില്ല, അത്തരം പ്രവണതയെ പ്രോസാഹിപ്പിച്ചിട്ടില്ല. ജീവിതത്തിലെ മൂല്യ ശോഷണം സാഹിത്യത്തിലും വന്നിട്ടുണ്ട്. 18 മാത്ത വയസ്സില്‍ കഥ പ്രസിദ്ധീകരിച്ചെങ്കിലും , കഴിഞ്ഞ 80 കൊല്ലകാലത്തിനിടക്ക് 170 കഥ ഞാന്‍ തികച്ചിട്ടില്ല. മലയാളത്തില്‍ ആയിരത്തിലധികം എഴുതിയവര്‍ ധാരാളം. ഇക്കാലത്തിനിടക്ക് ഒരു ഈവിള്‍ ക്യരകടറിനെ ഞാന്‍ സൃഷ്ടിച്ചില്ലല്ലോ എന്നു ഒരിക്കല്‍ ഒരിന്റര്‍വ്യുവില്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു. ഞാനെഴുതാതെ തന്നെ എത്രയോ ഇവിള്‍ ക്യാരകടര്‍ നമ്മുടെ നാട്ടിലുണ്ട്. ഞാനായിട്ട് അവരുടെ നമ്പര്‍ എന്തിനു കുട്ടണമെന്നു ഞാന്‍ തിരിച്ചു ചോദിച്ചു.
അനേകം സാഹിത്യ രൂപങ്ങളിലൊന്നാണ കഥ. ആദ്യം മുതല്‍ക്കേ എന്റെ ഇഷ്ടം കഥയോടാണ്. വളരെ ചെറുപ്പത്തിലെ തന്നെ ധാരാളം വായിക്കുമായിരുന്നു. ആശാന്‍ കൃതികള്‍ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ആശാന്റെ കൃതികളില്‍ നിനുമ്മുള്ള ഉദ്ദരണികള്‍ എന്റെ കൃതികളില്‍ ധാരാളമായിട്ടുണ്ട്. മഹാകാവ്യം എഴുതാതേ തന്നെ മഹാ കവിയായ ആളാണു ആശാന്‍. നോവലെഴുതാതെ തന്നെ ഒരു സാഹിത്യ കാരനെന്ന അംഗീകരം നേടിയെടുക്കാന്‍ കഴിയുമെന്ന് ആതമ വിശ്വാസം ലഭിച്ചത് ആശാനില്‍ നിന്നനാണ്. മഹാകാവ്യങ്ങളുടെ കാലം കഴിഞ്ഞു. ഇന്ന് മഹാകാവ്യം ആരും എഴുതാറില്ല. എങ്കിലും മലയാളിക്ക് മഹാ കാവ്യത്തോടുള്ള ഹാങ്ങോവര്‍ മാറിയിട്ടില്ല. അതു കൊണ്ട് അവന്‍ നോവല്‍ എഴുതുന്നു.
ഞാനിന്നു വരെന്‍ സമൂഹത്തെ നന്നാക്കാന്‍ എഴുതിയിട്ടില്ല. അതൊന്നും എഴുതുകരന്റെ ജോലിയല്ല എന്നാണെന്റെ വിശ്വാസം. മുന്‍സിപ്പലിറ്റിയിലെ തൂപ്പുകരന്റെ ജോലിയല്ല എഴുത്തുകാരനു. 81 വസ്സിനിടക്ക് 170 കഥകള്‍ മാത്രം എഴുതാന്‍ സാധിച്ചിട്ടുള്ള ഞാന്‍ അത്തരം വലിയ കാര്യങ്ങള്‍ക്ക് അശകതനാണ്. സാമുഹ്യ പ്രതിബദ്ധത എന്ന വിഷയത്തെ പറ്റി ഒട്ടേറെ ചര്‍ച്ചകള്‍ കാലങ്ങളായി നടന്നിട്ടുണ്ട്. 2002 ഭാഷാപോഷിണിയില്‍ ഇതിനെ കുറിച്ച് ഇം.എം.എസ് എഴുതിയ ലേഖനത്തില്‍ സമൂഹത്തിലെ പ്രശനങ്ങളെ പരിഹരിക്കേണ്ട ഉത്തരവാദിത്വം സാഹിത്യ കാരനുള്ളതല്ല എന്നു എഴുതിയിട്ടുണ്ട്. സാമുഹ്യ പ്രതിബധ്ധതയില്ലാതെയും ഉത്കൃഷട കൃതികള്‍ രചിക്കാം . ഈ സത്യം കമ്യുണിസ്റുകാരായ ഞങ്ങള്‍ ആദ്യം കണ്ടില്ല. . അതിനു ഞാന്‍ മാപ്പു ചോദിക്കുന്നു എന്നാണെഴുതിയത്. കേരള മന്ത്രി സഭയിലെ എറ്റവും വിവരമുള്ള മന്ത്രിയെന്നു ഞാന്‍ കരുതുന്ന എം.എ ബേബി ഒരു ലേഖനത്തില്‍ മുദ്രാവാക്യങ്ങളും, ചുവരെഴുത്തുകളും സാഹിത്യത്തിനു ബദലാവാകുകയില്ലെന്ന് എഴുതിയിട്ടുണ്ട്. ഇതൊക്കെ നാം വിസ്മരിക്കരുത്.
യാത്ര ചെയ്യാതെ യാത്രവിവരണം എഴുതുന്നവര്‍ മലയാളത്തില്‍ ഉണ്ട് കസേരയില്‍ നിന്ന് അനങ്ങാതെ യാത്രാ നടത്തുന്നവര്‍. ചിലരുടെ യാത്ര ആരംഭിക്കുന്നത് തന്നെ പത്താമത്തെ അധ്യായത്തിലാണ്. ജോലിയോടുള്ള ഭാഗമായി ഒരാഴ്ച്ച ഡെപ്യൂട്ടേഷനില്‍ മാലി ദ്വീപിലേക്ക പോയ ഒരെഴുത്തുകാരന്‍ കനപെട്ട ഒരു യാത്രവിവരണം രചിച്ചു. ധാരാളം യാത്രചെയ്തെങ്കിലു, അതി സുന്ദരമായ നിരവധി സ്ഥലങ്ങള്‍ കണ്ടെങ്കിലും . ട്രാവല്‍ ബുള്ളറ്റിനുകളെ ഉപജീവിക്ക് യാത്രാവിവരണ ഗ്രന്ധം രചിക്കുന്നവരുടെ നാട്ടില്‍ ഒരു യാത്രവിവരണം പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നില്ല.
ഈ പുള്ളി അവിടെയും എത്തിയോ
മറുപടിഇല്ലാതാക്കൂഅതിരുങ്കലില് നിന്ന് ഒരു ഒന്നര കിലോമീറ്റര്‍ പോയാല്‍ കുളത്ത്മണ്ണില്‍ എത്താം.. :)
മറുപടിഇല്ലാതാക്കൂ