2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

സ്മരണ


ബഷീര്‍: ഭാവനയെക്കാള്‍ ഇമ്മിണി വല്ല്യ അനുഭവം


വൈക്കം മുഹമ്മദ് ബഷീര്‍ തിരിച്ചു വരാത്ത യാത്രയായിട്ട് ജുലൈ അഞ്ചിനു പതിനേഴു വര്‍ഷം. മലയാളികള്‍ക്കിടയില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു എഴുത്തുകാരനില്ല. ബഷീറിന്റെ ഒരു കൃതിയെങ്കിലും വായിക്കാതെ മലയാളിയുടെ ജീവിതം അസ്തമിക്കുന്നില്ല. തനിക്കു പരിചിതമായ നിരവധി കഥാപാത്രങ്ങളെ ബഷീര്‍ സാഹിത്യത്തില്‍ കണ്ടുമുട്ടാന്‍ കഴിയുന്നുവെന്നത് ബഷീര്‍ വായന പ്രിയമുള്ളതാക്കി മാറ്റുന്നു.


എത്രയെത്ര പ്രതിബന്ധങ്ങള്‍ എറ്റുവാങ്ങിയ ജീവിതമായിരുന്നു അതെന്ന് ആലോചിക്കുമ്പോള്‍ അദ്ഭുതം തോന്നാറുണ്ട്. ആരോപണങ്ങളുടെ വിഷകാറ്റ് മിക്കപ്പോഴും ബഷീറിനെ ചുറ്റിയടിച്ചുകൊണ്ടേയിരുന്നു. ബഷീര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞതിനു ശേഷവും അദ്ദേഹത്തിന്റെ യശ്ശസ്സിനെ കരിവാരി തേക്കാനുള്ള ശ്രമമുണ്ടായി. എങ്കിലും ഒരു പ്രകാശ ഗോപുരം പോലെ മലയാള സഹിത്യത്തില്‍ അദ്ദേഹം നിലനില്‍ക്കുന്നു. കാലത്തിന്റെ എല്ലാ കെടുതികളെയും അതി ലംഘിച്ചു കൊണ്ട്.ഇതിനു പ്രധാന കാരണം, ജീവിതത്തില്‍ നിന്ന് വലിച്ചു ചീന്തിയ ഏടുകളാണ് ബഷീര്‍ സാഹിത്യമെന്നതണ്ഡണ്. താന്‍ ജീവിച്ച ജീവിതത്തില്‍ നിന്നു കണ്ടെത്തിയ ചില ഉദാത്ത നിമിഷങ്ങളെ കഥാ സന്ദര്‍ഭങ്ങളാക്കി കഥയും നോവലും രചിച്ച് പ്രതിഭാ ശാലിയായിരുന്നു ബഷീര്‍. ബഷീറിന്റെ അനുഭവം ഭാവനയെക്കാള്‍ വലുതായിരുന്നു. ഭാവന ചെയ്യേണ്ടതിന്റെ അപ്പുറത്ത് ബഷീര്‍ അനുഭവിച്ചിട്ടുണ്ട്. തന്നെക്കുറിച്ചുല്ല ഒരു കുറിപ്പില്‍ ബഷീര്‍ ഇപ്രകാരം പറഞ്ഞു. " ഇനിയും അറിയണമെങ്കില്‍ എന്റെ എല്ലാ കൃതികളും വായിക്കുക. എന്താണെന്നു വച്ചാല്‍, അവയെല്ലം നിരത്തി വച്ചിട്ട് എല്ലാറ്റിനും കൂടി ഒരു പേരിടുകയാണെങ്കില്‍ അതെന്തായിരിക്കുമെന്നോ ? ജീവിതം ഇതുവരെ എന്തു പഠിപ്പിച്ചു. (മരണത്തിന്റെ നിഴല്‍).


എനിക്കു ഒരു പാടു അനുഭവങ്ങള്‍ ഉണ്ടെന്നു ബഷീര്‍ നിരവധി തവണ പറഞ്ഞിട്ടുണ്ട്. അനുഭവങ്ങളുടെ മൂശയില്‍ നിന്നു പിറന്നു വീഴുന്നതു കൊണ്ടാവണം ഓരോ കൃതിയും ഇത്ര ഹൃദയാവര്‍ജ്ജകങ്ങളായി മാറിയത്. ആര്‍ക്കും നിഷേധിക്കാനാവാത്ത ജീവിത സത്യങ്ങള്‍ ഈ കൃതിയില്‍ നിറഞ്ഞു നില്‍ക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

വൈക്കല്‍ തലയോലപറഛില്‍ ജനിച്ച്, സൂഫി വര്യനും, സന്യാസിയും, മജീഷ്യനും, പാചക ക്കാരനും, പുസ്തക കച്ചവടക്കാരനും, ഒക്കെയായി ജീവിച്ച്, മലയാളത്തിന്റെ എക്കാലത്തെയും മികച്ച എഴുത്തുകാരനായിരുന്നു ബഷീര്‍. പ്രതിപാദനത്തിന്റെ കരുത്തും, ചുട്ടുപൊള്ളുന്ന ജീവിത അനുഭവങ്ങളും കൂട്ടികുഴച്ചതാണ് ബഷീര്‍ സാഹിത്യം. അനുഭവങ്ങളാണ് ആ എഴുത്തുകരനെ സൃഷ്ടിച്ചത്.

എം.പി. പോള്‍, ബാല്യകാല സഖിയുടെ അവതാരികയില്‍ ഇത് ജീവിതത്തില്‍ നിന്ന് വലിച്ചു കീറിയ ഒരേടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. ചിലര്‍ക്ക് ചുടു ചോര കാണുമ്പോള്‍ എന്തെന്നില്ലാതെ പേടിയും അറപ്പും തോന്നും. അങ്ങനെയുള്ളവര്‍ സുക്ഷിച്ചുവേണം ഈ പുസ്തം വായിക്കാന്‍ എന്നു രേഖപെടുത്തിയിട്ടുണ്ട്.


ഭാവനയൊന്നുമ്മില്ല, ഒന്നും കൂട്ടി ചേര്‍ത്തിട്ടെല്ലന്ന മുഖവുരയൊടെയാണ് അനുരാഗത്തിന്റെ ദിനങ്ങള്‍ ആരംഭിക്കുന്നത്.



അതിര്‍ത്തി പ്രദേശത്തെവിടെയോ അലഞ്ഞു തിരിയുന്നതിനിടയില്‍ ബഷീര്‍ ഒരു കടയില്‍ ആഹാരം കഴിക്കാൌ കയറി. പോരുമ്പോള്‍ കൌണ്ടറിനടുത്ത് നിന്ന് ബില്ല് കൊടുക്കാന്‍ പേഴ്സിനുവേണ്ടി കീശയില്‍ കയ്യിട്ടപ്പോള്‍ പേഴ്സില്ല. ആരോ പോക്കറ്റടിച്ഛിരിക്കുന്നു. ക്രൂരതക്ക് പേരുകേട്ട പത്താന്‍കാരുടെ പ്രദേശം. പീടിക ഉടമ കോട്ടുരാന്‍ പറഞ്ഞു. ഊരി. ഷര്‍ട്ടൂരാന്‍ പരഞ്ഞു. ഊരി. ട്രൌസറിഴിക്കാന്‍ പറഞ്ഞു. പൂര്‍ണ്ണ നഗനാക്കി കാണ്ണു തുരന്നു വിടാനാവും ഭാവമെന്ന് കരുതി നടുങ്ങി നില്‍ക്കുമ്പോള്‍ ഒരു പരുക്കന്‍ വന്നു ചോദിക്കുന്നു. ഇയാളുടെ ബില്ലെത്ര ? പീടികക്കാരന്‍ കാശു കൊടുത്ത് അയാള്‍ ബഷീറിനോടെ വസ്ത്രം ധരിക്കാന്‍ പറഞ്ഞു. പുറത്തേക്ക് വിളിച്ചു. ആരുമില്ലാത്ത ഒരിടത്തെത്തിയപ്പോള്‍ മടിയില്‍ പല പേഴ്സുകള്‍ എടുത്തുകാട്ടി ഇതിലേതാണ് നിങ്ങളുടെ പേഴ്സ് എടുത്തോളു എന്നു കല്‍പ്പിച്ചു. പേഴ്സു കിട്ടി അയാളെ തൊഴുതു നിന്നപ്പോള്‍ അതു ശ്രദ്ധിക്കാതെ നടന്നകലകുന്ന അപരിചിതനോട് ബഷീര്‍ പേര്‍ ചോദിക്കുന്നു. പേരില്ലെന്ന് മറുപടി. ഒരു പക്ഷേ ദയ എന്നായിരിക്കാം. ബഷീര്‍ മനസ്സില്‍ പറയുന്നു. മനുഷ്യന്‍ എന്ന പേരുള്ള കഥയില്‍ വിധി വൈപരീത്യം കൊണ്ട് ബഷീറായിരുന്നു പോക്കറ്റടിക്കാരനാണെന്നു പറഞ്ഞാലും താന്‍ അത്ഭുതപെടില്ലെന്ന് എം. ടി കാഥികന്റെ പണിപ്പുരയില്‍ എഴുതിയിട്ടുണ്ട്. കാരണം ബഷീര്‍ പുതിയ പരിവേഷങ്ങളും, പഴയ ഇതിഹാസങ്ങളും എന്നു പറഞ്ഞാലും ശരി വെറും വെറും മനുഷ്യനാണ്.


അനുഭവങ്ങളുടെ ഈ വന്‍കരകള്‍ ബഷീറിനു സമ്മാനിച്ചത് നിരന്തരമായ യാത്രകളാണ്. പത്തുവര്‍ഷക്കലത്തോളം ബഷീര്‍ പ്രവാസിയായിരുന്നിട്ടുണ്ട്. ആഫ്രിക്കയിലും, അറേബ്യയിലും തുടങ്ങിയ രാജ്യങ്ങളും സഞ്ചരിച്ചിട്ടുണ്ട്. ചെയ്യാത്ത ജോലികളില്ല.

നീണ്ട ഊരു ചുറ്റലിലിനൊടുവില്‍ ഒരു അര്‍ദ്ധരാത്രിയാണു ബഷീര്‍ തിരികെ വീട്ടില്‍ വരുന്നത്. ഉമ്മക്ക് ആളിനെ മനസ്സിലായി. പലക ഇട്ടു കൊടുത്ത് ചോറും വിളമ്പിയിട്ട് ഊണു കഴിക്കന്‍ പറഞ്ഞു ഉമ്മ. ആഹാരം കഴിക്കുന്നതിനിടെയില്‍ ബഷീര്‍ ചോദിക്കുന്നു. ഞാന്‍ ഇന്നു വരുമെന്നു ഉമ്മ എങ്ങനെ അറിഞ്ഞു. ഉമ്മ അതിനു മറുപിടി പറഞ്ഞു. നീ പോയ അന്നു മുതല്‍ ഒരാള്‍ക്കുള്ള ആഹാരം ഞാന്‍ കരുതി വയ്ക്കുമായിരുന്നു. ഒരോ പ്രവാസിയുടെയും ഉമ്മയായി ബഷീറിന്റെ അമ്മ ഇവിടെ മാറുന്നുണ്ട്. അന്നത്തിനുള്ള വക തേടി ദൂരങ്ങളിലേക്ക് തിരിച്ച ഒരോ മലയാളിയുടെ അമ്മയും ഇങ്ങനെ കാത്തിരിക്കുന്നുണ്ടാവണം.

അനുഭവങ്ങള്‍ നല്‍കുന്ന ധൈര്യമാണ് അക്ഷരം മുഴുവന്‍ അറിയാത്ത് ഒരു ചെറുപ്പക്കാരനു അരനുറ്റാണ്ട് മുമ്പു നമ്മളുടെ സാഹിത്യത്തിലെ വര്‍ണ്ണ വ്യവസ്ഥ തിരുത്താന്‍ സഹായകമായത്. ബഷീര്‍ എഴുതുമ്പോള്‍ വാക്കുകള്‍ വിറച്ചിരുന്നു. തന്റെ അനുഭവം കുറിക്കാനുള്ള അടയാളങ്ങള്‍ തേടിയാണ് അദ്ദേഹം വാക്കുകളില്‍ തടഞ്ഞുവീണത്. അസമാനമായ തന്റെ യാത്രയില്‍ ബഷീറിനെപോലെ ലാവണ്യത്തിന്റെ ഒരു മറുലോകം മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും ഈ നുറ്റാണ്ടില്‍ സൃഷ്ടിച്ചില്ല. (മരുഭൂമികള്‍ പൂക്കുമ്പോള്‍- എം. എന്‍ വിജയന്‍).

വിശപ്പിന്റെയും ദാരിദ്യ്രത്തിന്റെയും തീകയ്ക്കഷണമായ അനുഭവങ്ങള്‍ ഇടകലരുന്ന കഥയാണ് ജ•ദിനം. പട്ടിണിയാണ് ഏറ്റവും വലിയ പാപമെന്നു പറഞ്ഞ്ദ ദസ്തയോവസ്കിയുടെ ഭാഗത്താണ് ബഷീര്‍. മനുഷ്യന്റെ മൌലിക ചോദനകളിലൊന്നായ വിശപ്പിനു മുന്നില്‍ മല്ലൊ ജീവിത മൂല്യങ്ങലും തകര്‍ന്ന് പോകുമെന്ന് ഈ കഥ സൂചിപ്പിക്കുന്നു.

ജ•ദിനത്തില്‍ കൊടും പട്ടിണി കിടക്കേണ്ടി വരുന്ന കഥാകൃത്തിന്റെ ജീവിത വൃത്താന്തമാണി കഥ. കഥാകൃത്തിന്റെ കയ്യില്‍ ഒരു ചായക്കു പോലുമുള്ള പണമില്ല. അഭിമാനിയായതു കൊണ്ടു ആരൊടെങ്കിലും കടം വാങ്ങാനും കഴിയുന്നില്ല. ഈ ദുരവസ്ഥക്കിടയിലും, പ്രത്യയ ശാസ്ത്രത്തെക്കുറിച്ചും, കഥയുടെ ഭാവിയെ ക്കുറിച്ചുമുള്ള ചര്‍ച്ചക്കുമുന്നില്‍ കഥാകൃത്തിനു ഇരുന്നു കൊടുക്കേണ്ടി വരുന്നു. മെതിയടി വില്‍ക്കാന്‍ വരുന്ന കുട്ടികള്‍ ധനികന്റെ തട്ടിപ്പിനിരയാകുന്നതിനു കഥാകൃത്ത് സാഷ്യം വഹിക്കുന്നു. വിശപ്പിന്റെയും ദാരിദ്യ്രത്തിന്റെയും ക്രൂരമായ മുഖങ്ങള്‍ കഥയിലുടെ നീളം ദര്‍ശിക്കാനാവും.

പകലന്തിയായോലം പട്ടിണി കിടന്ന കഥാകൃത്ത് വിശപ്പിന്റെ വിളി സഹിക്കാനാകതെ അടുത്ത് വലിയ നിലയില്‍ താമസിക്കുന്ന വിദ്യാര്‍ഥിയുടെ അടുക്കളയില്‍ കയറി ആരുമറിയാതെ ഊണുകഴിക്കുന്നു. ഭാഗ്യവശാല്‍ അയാള്‍ പിടിക്കപെടുന്നില്ല. വികയ്ക്കടര്‍ യൂഗോയുടെ പാവങ്ങളെ ആസ്പദമാക്കിയുള്ള സിനിമ കണ്ടിട്ട് വരുന്ന വിദ്യാര്‍ഥി ആഹാരം കഴിച്ചിട്ടാണ് വരുന്നത്. ശുഭകരമായി കഥ അവസാനിക്കുന്നു. ഈ കഥയില്‍ ബഷീറിന്റെ ആത്മാശം ഏറെയുണ്ട്.

ബഷീര്‍ പട്ടിണി കിടന്നിട്ടുണ്ട്.ദാരിദ്രം അനുഭവിച്ചിട്ടുണ്ട്. ഒരു കാലത്ത് രണ്ടണ ഉണ്ടെകില്‍ ഏറണാകുളത്ത് ഒരു ദിവം ജീവിക്കാമായിരുന്നു. രാവിലെ കാലണക്ക് കടലയും കാലണക്ക് ചായയും, കാലണക്ക് ബീഡിയും, ഉച്ചക്കും, വൈകിട്ടും, അരയണക്ക് കഞ്ഞി. അതുപോലും ഇല്ലാതിരുന്ന നിരവധിസന്ദര്‍ഭങ്ങളൂടെ ബഷീര്‍ കടന്നു പോയിട്ടുണ്ട്. അവിടെ തന്നെ രണ്ടായിരം രൂപാ വരെ ചെലവഴിച്ച് കഴിയാനും ബഷീറിനു കഴിഞ്ഞതായി അനുജന്‍ അബുബേക്കര്‍ എഴുതിയിട്ടുണ്ട്.

നിഷയ്ക്കകളങ്കമായ സ്നേഹത്തിനു മുന്നില്‍ ജാതിയോ, മതമോ നീതിപീഠമോ സൃഷ്ടിക്കുന്ന മതിലുകള്‍ നിലനില്‍ക്കില്ല എന്നതിനപ്പുറത്ത്, എന്തിനു ഞാന്‍ സ്വതറന്തമാക്കാപെടണന്ന നൊമ്പരപെടുത്തുന്ന ഒരു ചോദ്യം കൂടി മതിലുകള്‍ ഉയര്‍ത്തുന്നുണ്ട്. ബഷീറിനെ പോലെ നിരവധി രാജ്യ സ്നേഹികള്‍ ഒട്ടെറെ ത്യാഗം ചെയ്ത് നേടിയ സാതന്ത്യ്രം ഇതിനേക്കള്‍ മെച്ചപെട്ട ഭാരതത്തെ രൂപപെടുത്താനായിരുന്നു വിനിയോഗിക്കേണ്ടിയിരുന്നത്. അതില്ലാതിരിക്കെ കാരഗ്രഹത്തില്‍ കഴിയാനാണ് നായകന്‍ ഇഷ്ടപെടുന്നത്. അന്തിമമായി വിലയിരുത്തുമ്പോള്‍, ലക്ഷകണക്കിനു കോടിയുടെ അഴിമതികള്‍ നടത്തുന്ന ഒരു ഭരണ സംവിധാനവും, ഞാനുറങ്ങുന്നില്ല എന്നു പരോക്ഷ്മായി പ്രഖ്യാപിക്കേണ്ടിവരുന്ന ഗതിഗേടിലെത്തിയ ഒരു ഭരണാധിപനുമല്ലേ നമ്മള്‍ക്കുള്ളത് ?

ചരാചരങ്ങാടെല്ലാം സമഭാവന കാട്ടിയ വിശാല മനഠയ്ക്കകനാണ് ബഷീര്‍. വിശാലമായ നാലേക്കര്‍ സ്ഥലത്ത് സ്റെയിലന്‍ ഒരു വീട്ടില്‍ ഞാന്‍, ഫാബി, ഷാഹിന, അനീസ്, മുഹമ്മദ് ഹബീബ്, മുല്ലുഹബീബ്, പൂച്ച, നായ, കുറുക്ക•ാര്‍, ആടുകള്‍, പാമ്പുകള്‍, തേളു, കീരി അങ്ങനെ വലിയൊരു കുടുംബമായി കഴിഞ്ഞു കൂടുന്നു എന്നണ്ഡണു ബഷീര്‍ പറഞ്ഞിരുന്നത്. ഭൂമിയുള്ള എല്ലാ ജീവ ജാലങ്ങളും ഭൂമിയുടെ അവകാശികള്‍ ആണെന്ന ഈ ദര്‍ശനത്തിനു മുന്‍പില്‍ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രങ്ങളുടെയും എല്ലാ വേലിക്കെട്ടുകളും അലിഞ്ഞു പോകുന്നു. എല്ലാ സ്പര്‍ധകളും, വൈരങ്ങളും ഇല്ലാതാകുന്നു. നമ്മുടെ എത്ര എഴുത്തുകാര്‍ക്ക് ഈ ദര്‍ശനം ഉള്‍ക്കൊള്ളാന്‍ കഴിയും ?

പാത്തുമ്മയുടെ വെളുത്ത തുടയില്‍നിന്ന് അട്ട ചോരയൂിഃകൂടിച്ചòട്ടും അതòനെ കുളത്തിലേക്കയ്ക്ക വലിച്ചെറിയാന്‍ അവള്‍ തയ്യാറല്ല. അതിനെ വാരല്‍ വിഴുങ്ങിയാളോ എന്ന ഭയം പ്രസ്തുത സഹജീവി സ്നേഹത്തില്‍ നിന്നു വന്നതാണ്.

യാഥസ്തികമായ ഒരു കാലഘട്ടത്തിലാന് പ്രേമലേഖനം എന്ന ചൂെറുകഥ ബഷീര്‍ എഴുതുന്നത്. ജീവിതം യൌവന തീക്ഷണവും, ഹൃദയം പ്രേമ സുരഭിലവും ആയിരിക്കുന്ന അസുലഭ കാലഘട്ടത്തില്‍, ജാതി വ്യവ്യ്സ്ഥികള്‍ പ്രേമത്തിനു തടസ്സം നില്‍ക്കുന്ന വ്യവസ്ഥിയില്‍ സാറാമ്മ എന്ന നസ്രാണി യുവതി കേശവന്‍ നായരെന്ന യുവാവില്‍ അനുരക്തയാകുന്നു.ഭാവിയില്‍ ജനിക്കാനിരിക്കുന്ന കുഞ്ഞിനു (ആകാശ മിഠായി) പേരിടുന്നതില്‍ വരെ എത്തുന്നു കാര്യങ്ങള്‍. സിരകളില്‍ അസാധാരണമായ വിപ്ളവ വീര്യമുള്ള ഒരെഴുത്തൂകാരനു മാത്രമെ ആ കാലത്തു ഇത്ര ഉജ്യ്വലമായ ഒരു കൃതി എഴുതാന്‍ കഴിയു.ഭ്ഗവത് സിംഗ്, രാജ ഗുരു, ശുകദേവ് മോഡല്‍ തീവ്ര വാദ സംഘടനയുണ്ടാക്കിയതു പോലുള്ള ഒരു പ്രവര്‍ത്തനമാണിത്.നിലവിലുള്ള വ്യവസ്തിയുടെ ചങ്കിലാണ് ബഷീര്‍ ബോംബ് വെക്കുന്നത്.

തിരുവിതാകൂറില്‍ ഈ പുസ്തകം നിരോധിച്ചു എന്നതില്‍ നിന്നു ഈ കൃതിയുണ്ടാക്കിയ ഒച്ചപ്പാടുകളെക്കുറിച്ച് നമ്മുക്ക് ഊഹിക്കാനാവും. എന്തിലും ഏതിലും അശ്ളീലം കാണുന്നവര്‍ ഈ പുസ്തകത്തിനെതിരെയും ഉറഞ്ഞു തുള്ളി. ബഷീര്‍ അശ്ളീല സാഹിത്യകാരന്‍ ആണെന്നു പിന്നെയും എത്രയോ തവണ മുറവിളിയുണ്ടായിട്ടുണ്ട്. പ്രധാനമായും ശബയ്ക്കദങ്ങളെ മുന്‍ നിര്‍ത്തിയായിരുന്നു അത്. യുദ്ധങ്ങളുടെ നിരര്‍ഥകതയും. മാന്യരെന്നു കരുതുന്നവരുടെ മാന്യതയില്ലായ്മയും, മാന്യരല്ലെന്ന് കരുതിയവരുടെ ജീവിത്തിലെ മാന്യതയും മറ്റൂം വെളിവാക്കുന്ന ഈ കൃതി മലയാള സാഹിത്യത്തിലെ മാസ്റര്‍ പീസുകളിലൊന്നാണ്. എന്റെ കുഞ്ഞിനെ അവിടെ കിടത്തിയിട്ട് എന്റെ മുണ്ടഴിച്ചിട്ട് ഞാന്‍ ഈ ചുമരില്‍ ചാരി നിന്നാല്‍ പോരേ എന്നു ചോദിക്കുന്ന ഭാരത സ്ത്രീയെ അവതരിപ്പിക്കാന്‍ കഴിയുന്ന ബഷീറാണ് ഇന്ത്യന്‍ സ്ത്രീത്വം എന്താണെന്ന് കണ്ടെത്തിയ ബഷീര്‍ (മരുഭുമികള്‍ പൂക്കുമ്പോള്‍- എം. എന്‍ വിജയന്‍)

ബഷീര്‍ കഥകളിലെ കാമുകനും കാമുകിയും തമ്മിലുള്ള സംസാരിക്കുന്നത് മനസില്‍ നിന്നും മാഞ്ഞുപോകാനിടയില്ലാത്ത ഭാഷയിലാണ്. മഹാനായ ഒരെഴുത്തുകാരനു മാത്രമെ ഇങ്ങനെ എഴുതാനാവു. മനോഹരമായ ഒരു കാല്പനിക ഗാനത്തിന്റെ ഈരടി പോലെ ആ വരികള്‍ മനസ്സില്‍ നിറഞ്ഞു തന്നെ നില്‍ക്കുന്നു.

ആ പുവ് നീ എന്തു ചെയ്തു ?

ഏതു പൂവ് ?

രകത് നക്ഷത്രം പോലെ ചെമപ്പായ ആ പൂവ് ?

ഓ, അതോ ?

അതെ, അതെന്തു ചെയ്തു ?

തിടുക്കപ്പെട്ടു അന്വേഷിക്കുന്നതെന്തിനു ?

ചവുട്ടി അരച്ചു കളഞ്ഞോ എന്നറിയാന്‍...

കളഞ്ഞുവെങ്കിലെന്ത് ?

ഓ, ഒന്നുമില്ല...എന്റെ ഹൃദയമായിരുന്ന അത് (എകാന്തയുടെ മഹാതീരം)

***********************

പണ്ടത്തെ മാതിരിയുള്ള സുഹ്റായുടെ ഒരു ചിരി കേള്‍ക്കാന്‍ കൊതിയാവുന്നു.



അവള്‍ പറയും..

ഞാന്‍ പണ്ടത്തെ മാതിരിയല്ലേ ചിരിക്കുന്നത് ?

അല്ല... ഇപ്പോഴത്തെ ചിരിയില്‍ കണ്ണു നീരുള്ളതു പോലെ.....

ഒ....അതു ഞാന്‍ വളര്‍ന്നു പോയിട്ടായിരിക്കാം!

ഒട്ടു കഴിഞ്ഞ്... നാം വളരേണ്ടായിരുന്നു....

(ബാല്യകാല സഖി)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ